ഐഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 10,000 രൂപ ഡിസ്കൗണ്ട് നല്‍കി റിലയന്‍സ് ജിയോ

Last Updated : Sep 21, 2017, 06:24 PM IST
ഐഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 10,000 രൂപ ഡിസ്കൗണ്ട് നല്‍കി റിലയന്‍സ് ജിയോ

പുതിയ ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ ഡിസ്കൗണ്ടുകള്‍ക്കായി കാത്തിരിക്കുകയാണോ? എങ്കില്‍ ഇനി വൈകിക്കേണ്ട. ഐഫോണ്‍ 8, 8 പ്ലസ് എന്നിവ വാങ്ങിക്കുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ വകയായി 10,000 രൂപ ഡിസ്കൗണ്ട് ഉടന്‍ ലഭിക്കും. സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ പ്രീ ബുക്ക് ചെയ്യുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭ്യമാവുക. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പേയ്മെന്റ് നടത്തുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. 

ഈ ഓഫര്‍ ലഭ്യമാവുന്നതിനായി റിലയന്‍സ് ജിയോ സ്റ്റോറുകള്‍ വഴിയോ ജിയോ ഡോട്ട്‌കോം വഴിയോ ഐഫോണ്‍ ബുക്ക് ചെയ്യണം. ഐഫോണ്‍ 8, 8 പ്ലസ് എന്നിവ വാങ്ങുമ്പോള്‍ 70%  ബൈബാക്ക് ഗ്യാരണ്ടിയുണ്ട്.

ഇന്ന്(സെപ്റ്റംബര്‍ 22) രാത്രി പന്ത്രണ്ട് മണിയോടെ പുതിയ ഐഫോണ്‍ പ്രീബുക്കിംഗ്  ആരംഭിക്കും. സെപ്റ്റംബര്‍ 29ന് റീട്ടയില്‍ സ്റ്റോറുകളില്‍ ലഭ്യമാവും. ഐഫോണ്‍ 10 ഒക്ടോബര്‍ 27 മുതലാണ്‌ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക.

Trending News