close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ സെല്‍ഫി ട്രെന്‍ഡ് ഇതാണ്!!

സ്വന്തം മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്ത് സ്ട്രോ ഉപയോഗിച്ച് കുടിക്കുന്ന ചിത്രമാണ് പങ്കുവയ്ക്കേണ്ടത്.

Updated: Jun 23, 2019, 04:35 PM IST
 ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ സെല്‍ഫി ട്രെന്‍ഡ് ഇതാണ്!!

ന്‍സ്റ്റഗ്രാമിലെ പല ട്രെന്‍ഡുകളും അതിശയതോടെയാണ് ആളുകള്‍ കാണുന്നത്. കണ്ട് കണ്ട് അവരത് ഏറ്റെടുക്കയും അനുകരിക്കുകയും ചെയ്യും.

ആ നിരയിലേക്ക് ഏറ്റവും അവസാനമായി വന്നെത്തിയ ഒരു ട്രെന്‍ഡാണ് മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്യുക എന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ട്രെന്‍ഡ് ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാം സ്ത്രീ ഉപഭോക്താക്കള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

സ്വന്തം മാറിടത്തില്‍ ബബിള്‍ ടീ ഗ്ലാസ് ബാലന്‍സ് ചെയ്ത് സ്ട്രോ ഉപയോഗിച്ച് കുടിക്കുന്ന ചിത്രമാണ് പങ്കുവയ്ക്കേണ്ടത്. ജപ്പാനില്‍ നിന്നും ആരംഭിച്ച ഈ ട്രെന്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ വ്യാപിച്ചിരിക്കുകയാണ്. 

'ഹാന്‍ഡ്‌സ് ഫ്രീ' എന്ന ആശയത്തോടെ പങ്കുവച്ച ഒരു വീഡിയോയില്‍ നിന്നാണ് ഇത്തരമൊരു ട്രെന്‍ഡിന്‍റെ തുടക്കം.