)
ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. ബഹിരാകാശ നിലയത്തിൽ 18 ദിവസം തങ്ങിയതിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് ശുഭാംശു ശുക്ലയും സംഘവും സഞ്ചരിച്ച സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം കടലിൽ പതിച്ചത്. തെക്കൻ കാലിഫോർണിയയിലെ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം പതിച്ചത്.
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ആക്സിയം 4 ദൗത്യം വിജയകരമായി അവസാനിച്ചു. പേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകിട്ട് 4.45ന് വേർപെടുത്തിയിരുന്നു. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് അൺഡോക്കിങ് നടന്നത്.
#WATCH | In a historic moment, Group Captain Shubhanshu Shukla and the Axiom-4 crew aboard Dragon spacecraft splashes down in the Pacific Ocean after an 18-day stay aboard the International Space Station (ISS)
— ANI (@ANI) July 15, 2025
(Video Source: Axiom Space/YouTube) pic.twitter.com/qLAq2tyW5S
2.37ന് നിലയവുമായി പേടകത്തെ ബന്ധിപ്പിച്ച വാതിൽ അടഞ്ഞു (ഹാച്ചിങ് ക്ലോസർ). തുടർന്ന് 4.45ന് 22.5 മണിക്കൂർ നീണ്ട ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. ആക്സിയം 4 ദൗത്യത്തിനായി മിഷൻ കമാൻഡർ പെഗി വിറ്റ്സൺ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ടൈബോർ കാപു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജൂലയ് 9ന് 14 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയെങ്കിലും നാല് ദിവസം അധികം നിലയത്തിൽ ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.