സിഖ് ടര്‍ബന്‍ വില്‍പ്പനയ്ക്ക്: ഫാഷന്‍ ബ്രാന്‍ഡിന് വിമര്‍ശനം!

വെളുത്ത മോഡലുകള്‍ക്ക് അണിയാന്‍ പാകത്തിനുള്ള 'ഹോട്ട്' തൊപ്പിയല്ല പകിടി

Last Updated : May 19, 2019, 07:28 PM IST
സിഖ് ടര്‍ബന്‍ വില്‍പ്പനയ്ക്ക്: ഫാഷന്‍ ബ്രാന്‍ഡിന് വിമര്‍ശനം!

സിഖ് ടര്‍ബന്‍ വില്‍പ്പനയ്ക്ക് വച്ച പ്രമുഖ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിനെതിരെ വിമര്‍ശനം. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഗുച്ചി നോര്‍ഡ്സ്റ്റോം എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് ടര്‍ബന്‍ വില്‍പ്പനയ്ക്ക് വച്ചത്. 

ഇന്ത്യന്‍ പാരമ്പര്യ വസ്ത്രമായ പകിടിയ്ക്ക് എണ്ണൂറ് ഡോളര്‍ അതായത് 56000 രൂപയാണ് കമ്പനി ഈടാക്കുന്നത്. സിഖ് മതസ്ഥരുടെ വിശ്വാസത്തിന്‍റെ ഭാഗമായ പകിടി വില്‍പ്പനയ്ക്ക് വച്ച കമ്പനിയ്ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിടുന്നത്. 

വളരെ പരിശുദ്ധമായി സിഖ് വിശ്വാസികള്‍ കണക്കാക്കുന്ന പകിടി, വില്‍പ്പനയ്ക്ക് വച്ച് പണമാക്കാന്‍ കഴിയുന്ന വെറും വസ്തുവല്ലെന്നാണ് പലരുടെയും അഭിപ്രായം. 

വെളുത്ത മോഡലുകള്‍ക്ക് അണിയാന്‍ പാകത്തിനുള്ള 'ഹോട്ട്' തൊപ്പിയല്ല പകിടിയെന്നു൦ അതൊരു സമൂഹത്തിന്‍റെ മുഴുവന്‍ വിശ്വാസമാണെന്നും  വ്യവസായിയായ ഹര്‍ജിന്ദര്‍ സിംഗ് പറഞ്ഞു.

വിമര്‍ശനങ്ങള്‍ തുടര്‍ന്നാലും സൈറ്റില്‍ നിന്നും പകിടിയുടെ സ്റ്റോക്ക് അപ്രത്യക്ഷമായി എന്നതാണ് വാസ്തവം. 

 

 

 

Trending News