ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളോട് സംസാരിച്ച് പണം അയക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ആഗ്രഹം യാഥാർത്യമാകാൻ പോകുന്നു. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചാറ്റ്ജിപിടി ഉപയോഗിച്ച് പേയ്‌മെൻ്റുകൾ സാധ്യമാക്കുന്നതിനായി ഓപ്പൺ എഐ, റാസോർപേ, എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
AI made its first payment in India - seamlessly - no redirects, no hassles.
We just piloted Razorpay Agentic Payments with @NPCI_NPCI & @OpenAI at #GFF2025.
You chat → the AI shops → you confirm → it pays.
India didn’t wait for the future. It switched it on. pic.twitter.com/GI7rM28NMJ— Harshil Mathur (@harshilmathur) October 9, 2025
ഗൂഗിളും, പെർപ്ലെക്സിറ്റിയും സ്വന്തമായി എഐ അധിഷ്ഠിത പേയ്‌മെൻ്റ് സേവനങ്ങൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇന്ത്യൻ സർക്കാരിൻ്റെ പുതിയ നടപടി. ഏജൻ്റിക് പേയ്മെൻ്റുകളുടെ ബീറ്റാ വെർഷൻ പരീക്ഷിച്ചു തുടങ്ങിയതായി റാസോർപേ അറിയിച്ചു. എയർടെൽ പേയ്‌മെൻ്റ്സ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരാണ് പുതിയ പൈലറ്റ് പദ്ധതിയുടെ ബാങ്കിംഗ് പങ്കാളികൾ. ടാറ്റ ഗ്രൂപ്പിൻ്റെ ബിഗ്ബാസ്‌ക്കറ്റ്, നെറ്റ്‌വർക്ക് ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ എന്നിവരും ചാറ്റ്ജിപിടി വഴി പേയ്‌മെൻ്റുകൾ അനുവദിക്കുന്ന ആദ്യ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടും. ജെമിനി , ക്ലൌഡ് പോലുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളുമായി പുതിയ ഏജൻ്റ് എഐ പേയ്‌മെൻ്റ് സിസ്റ്റം പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി റാസോർപേ സഹസ്ഥാപകനും സിഇഒയുമായ ഹർഷിൽ മാത്തൂർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









