ഈ മീമിന്‍റെ ഒരു കാര്യം! സ്പോട്ടിഫൈ ഇന്ത്യയുടെ ട്വിറ്റര്‍ DPയായി ഗുഡ് ഡേ ബിസ്ക്കറ്റ്!

തമാശകള്‍ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് പറ്റിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റര്‍. 

Updated: Jun 28, 2020, 02:29 PM IST
ഈ മീമിന്‍റെ ഒരു കാര്യം! സ്പോട്ടിഫൈ ഇന്ത്യയുടെ ട്വിറ്റര്‍ DPയായി ഗുഡ് ഡേ ബിസ്ക്കറ്റ്!

തമാശകള്‍ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് പറ്റിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റര്‍. 

പ്രധാന വാര്‍ത്തകള്‍ക്ക് പുറമേ പുതിയ ബ്രാന്‍ഡുകള്‍, സര്‍വീസുകള്‍ എന്നിവയെ കുറിച്ചും ട്വിറ്ററിലൂടെ വളരെ വേഗമറിയാന്‍ സാധിക്കും. തങ്ങളെ കുറിച്ചുള്ള ഒരു മീമിനെ നല്ല രീതിയിലെടുത്ത മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ബാഹുബലിയുടെ മഹിഷ്മതിയിലും മാസ്ക് നിര്‍ബന്ധം; വീഡിയോ പങ്കുവച്ച് രാജമൗലി!!

സ്പോട്ടിഫൈ ഇന്ത്യയുടെ ലോഗോയും ഗുഡ് ഡേ ബിസ്ക്കറ്റിന്‍റെ രൂപവും താരതമ്യപ്പെടുത്തിയായിരുന്നു മീം. മീം വൈറലായതോടെ സ്പോട്ടിഫൈ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന്‍റെ DPയായി ഗുഡ് ഡേ ബിസ്ക്കറ്റിന്‍റെ ചിത്രം നല്‍കി. 

ഹര്‍ഷ എന്ന ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവച്ച അനുഭവത്തില്‍ നിന്നുമാണ് എല്ലാത്തിന്‍റെയും ആരംഭം. തന്‍റെ സഹപ്രവര്‍ത്തകയ്ക്ക് ഗുഡ് ഡേ ബിസ്ക്കറ്റ് കഴിക്കാന്‍ കൊടുത്തപ്പോള്‍ 'സ്പോട്ടിഫൈ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം -ഹര്‍ഷ പറഞ്ഞു. 

സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ കണ്ടെത്തലിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്. സ്പോട്ടിഫൈയില്‍ നിന്നും പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. 'ഞങ്ങള്‍ക്കും ഇത് കണ്ടില്ലെന്ന് നടിക്കനാകില്ല' -Dp മാറ്റി കൊണ്ട് സ്പോട്ടിഫൈ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. 

ലോക്ക്ഡൌണിനെ തുടര്‍ന്ന് വിദേശത്ത് സൗന്ദര്യ ഒറ്റയ്ക്ക്... ചിത്രങ്ങള്‍ കാണാം

അല്‍പ്പ സമയത്തേക്കാണെങ്കില്‍ കൂടി ഒരു ബ്രാന്‍ഡ് തങ്ങളുടെ ഐഡന്‍റ്റിറ്റി മാറ്റുന്നത് ഇത് ആദ്യ സംഭവമാണ്. കുറച്ചു നേരത്തിനു ശേഷം സ്പോട്ടിഫൈ തങ്ങളുടെ ഔദ്യോഗിക DP മാറ്റിയിരുന്നു.