ഡൽഹി: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിശാഖപട്ടണത്തിൽ സ്ഥാപിക്കാൻ പോകുന്ന ഗൂഗിളിൻ്റെ ആദ്യത്തെ എഐ ഹബ്ബിനെക്കുറിച്ചുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. അമേരിക്കയുടെ പുറത്തുള്ള ഏറ്റവും വലിയ ഹബ്ബാണിത്.
Great to speak with India PM @narendramodi @OfficialINDIAai to share our plans for the first-ever Google AI hub in Visakhapatnam, a landmark development.
This hub combines gigawatt-scale compute capacity, a new international subsea gateway, and large-scale energy infrastructure.…
— Sundar Pichai (@sundarpichai) October 14, 2025
"വിശാഖപട്ടണത്തെ ആദ്യത്തെ ഗൂഗിൾ എഐ ഹബ്ബിനായുള്ള ഞങ്ങളുടെ പദ്ധതികൾ പങ്കുവെക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം, ഇത് വികസനത്തിൻ്റെ നാഴികക്കല്ലാണ്," എന്ന് സുന്ദർ പിച്ചൈ തൻ്റെ എക്സിൽ പങ്കുവെച്ചു.
ഗിഗാവാട്ട്-സ്കെയിൽ കമ്പ്യൂട്ട്, പുതിയ അന്താരാഷ്ട്ര സമുദ്രാന്തര ഗേറ്റ്‌വേ, വലിയ തോതിലുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സവിശേശതകൾ.
15 ബില്യൺ ഡോളർ മുതൽമുടക്കിൽ വിശാഖപട്ടണത്ത് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആന്ധ്രാപ്രദേശ് സർക്കാരും ഗൂഗിളും ചൊവ്വാഴ്ച ഡൽഹിയിൽ ഒപ്പുവെച്ചതിന് ശേഷമാണ് പിച്ചൈ പ്രധാനമന്ത്രിയുമായി സംസാരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









