ടാബ്‌ലറ്റ് വില്‍പന; വിപണി കീഴടക്കി ആപ്പിളിന്‍റെ ഐപാഡ്

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്‍റെ വില്‍പനയാണ് ആഗോള തലത്തില്‍ ആപ്പിളിനെ മുന്നിലെത്തിച്ചത്.  

Ajitha Kumari | Updated: Feb 3, 2020, 03:33 PM IST
ടാബ്‌ലറ്റ് വില്‍പന; വിപണി കീഴടക്കി ആപ്പിളിന്‍റെ ഐപാഡ്

ടാബ്‌ലറ്റ് വിപണിയില്‍ കുതിച്ചുകയറി ആപ്പിള്‍. ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ഈ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ്  വില്‍പനയില്‍ ആപ്പിളിനെ കടത്തിവെട്ടാന്‍ ഇതുവരെയും ആര്‍ക്കും കഴിഞ്ഞിട്ടില്ലയെന്നാണ്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്‍റെ വില്‍പനയാണ് ആഗോള തലത്തില്‍ ആപ്പിളിനെ മുന്നിലെത്തിച്ചത്.

സാംസങ്ങ്, വാവെയ്, ആമസോണ്‍, ലെനോവോ തുടങ്ങിയവരെല്ലാം ആപ്പിളിന്‍റെ പിന്നിലാണ് നിലകൊള്ളുന്നത്.

ആപ്പിളിന്‍റെ വിപണി 2018 ലെ അവസാന പാദത്തില്‍ 29.6 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 36.5 ശതമാനമായി ഉയര്‍ന്നിരുന്നു.  ടാബ് വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത് സാംസങ്ങും വാവെയുമാണ്.  

സാംസങ്ങിന്‍റെ പ്രധാന തുറുപ്പുചീട്ട് എന്ന് പറയുന്നത് ടാബ് വിപണിയിലെ ഏറ്റവും വിലയേറിയ ഗാലക്സി ടാബ് എസ് 6 ആണ്.