)
തായ്വാനിലെ ചിപ്പ് ഉൽപ്പാദന ശേഷിയുടെ പകുതി അമേരിക്കയിലേക്ക് മാറ്റാൻ ശ്രമം. അമേരിക്കയുടെ സമ്മർദ്ദത്തെ ചെറുക്കുമെന്ന് തായ്വാൻ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും നൂതനമായ സെമികണ്ടക്ടറുകളിൽ ഭൂരിഭാഗവും ടിഎംസിയാണ് വിതരണം ചെയ്യുന്നത്. അമേരിക്കൻ കമ്പനികളായ എൻവിഡിയ, ആപ്പിൾ എന്നിവരാണ് ടിഎംസിയുടെ പ്രധാന ഉപഭോക്താക്കൾ. തായ്വാനെ അമിതമായി സെമികണ്ടക്ടറുകൾക്കുവേണ്ടി ആശ്രയിക്കുന്നതിൽ അമേരിക്ക ആശങ്കയിലാണ്.
കഴിഞ്ഞ മാസം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് ഒരു ടെലിവിഷൺ അഭിമുഖത്തിൽ തായ്വാൻ തങ്ങളുടെ ചിപ്പ് ഉൽപ്പാദനം അമേരിക്കയുമായി തുല്യമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തായ്വാനെ സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് ആഭ്യന്തര ചിപ്പ് ഉല്‍പ്പാദനത്തിൻ്റെ 50% ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: എഐയുമായി ചാറ്റ് ചെയ്യാറുണ്ടോ? എങ്കിൽ ചാറ്റിലെ ഉള്ളടക്കം ഇനി പരസ്യമായി വരും
ഏറ്റവും പുതിയ തീരുവ ചർച്ചകൾക്ക് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ തായ്വാൻ വൈസ് പ്രീമിയർ ചെങ് ലി ചിയാൻ സെമികണ്ടക്ടറുകളുടെ ഉൽപ്പാദനത്തിൻ്റെ 50% അമേരിക്കയക്ക് നൽകില്ലെന്ന് ഉറപ്പ് നൽകി.
തായ്വാനിൻ്റെ സിലിക്കൻ ഷീൾഡാണ് സെമികണ്ടക്ടർ നിർമ്മാണ മേഖല. ഇലക്ട്രോണിക്ക് മേഖല മുതൽ കൃത്രിമബുദ്ധിൽ വരെ ഉപയോഗിക്കുന്ന സെമികണ്ടക്ടർ, ചൈനയിൽ നിന്നുള്ള സാധ്യമായ അധിനിവേശത്തെ തടയാനും അന്താരാഷ്ട്ര പിന്തുണ ലഭിക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.