ആഹാരത്തിന് പകര൦ സെക്സ്!!

ഇണ ചേരുന്നതിന് മൂന്നുമാസം മുൻപ് ഇവയെ നിരീക്ഷണത്തിന് വിധേയമാക്കി. 

Updated: Jun 12, 2019, 03:53 PM IST
ആഹാരത്തിന് പകര൦ സെക്സ്!!

സെക്സിനായി ആഹാരം പങ്കുവയ്ക്കുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കറന്‍റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്!!

വവ്വാലുകൾ കൂട്ടമായി കഴിയുന്ന മൂന്ന് ഇടങ്ങളിൽ ഒരു വർഷത്തോളം പഠനം നടത്തിയാണ് വിചിത്രമായ രീതികളെ കുറിച്ച് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആൺ പഴം തീനി വവ്വാലുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം സ്വന്തം വായിൽ നിന്നുമെടുക്കാന്‍ പെണ്‍വവ്വാലുകളെ അനുവദിക്കുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഇതേ തുടര്‍ന്ന്‍ നടത്തിയ നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

ആൺ വവ്വാലുകളുടെ വായിൽ നിന്ന് ആഹാരം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും പെൺ വവ്വാലുകളാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ യോസ്സി യൊവൽ പറഞ്ഞു.

ഇതോടെ, ഇണ ചേരുന്നതിന് മൂന്നുമാസം മുൻപ് വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി.

ആൺ വവ്വാലുകൾ ഭക്ഷണം ശേഖരിക്കുന്നതു മുതൽ നിരീക്ഷണ൦ നടത്തുകയും ഏറ്റവും അധികം ബന്ധമുള്ള ആൺ വവ്വാലുകളുമായാണ് പെൺ വവ്വാലുകൾ ഇണചേരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

പെൺ വവ്വാലുകൾ പ്രസവിക്കുന്നത് ഭക്ഷണം സ്വീകരിച്ച ആൺ വവ്വാലുകളിൽ നിന്നാണെന്നും അങ്ങനെ ആഹാരത്തിന് പകരമായി സെക്സ് എന്നത് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണ ഫലം.

പെൺ വവ്വാലുകൾ പുരുഷ ഇണയെ അപൂർവമായി മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കുന്നുള്ളൂവെന്നും പഠനത്തില്‍ കണ്ടെത്തി. വ്യക്തിപരമായ ഇഷ്ടം അനുസരിച്ചാണ് ഇണയെ പെൺ വവ്വാലുകൾ കണ്ടെത്തുന്നതെന്നും പഠനത്തിൽ കണ്ടെത്തി.