ചൈനീസ് ആപ്പുകളുടെ നിയന്ത്രണം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക്ടോക്ക് നീക്കം ചെയ്തു!!!

യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാര്‍ക്കു മുതല്‍മുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകള്‍ക്കാണ് നിരോധനം

Updated: Jun 30, 2020, 11:27 AM IST
ചൈനീസ് ആപ്പുകളുടെ നിയന്ത്രണം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക്ടോക്ക് നീക്കം ചെയ്തു!!!

ടിക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്തിന് പിന്നാലെ ആപ്പ്ളിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. മാത്രമല്ല ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാര്‍ക്കു മുതല്‍മുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകള്‍ക്കാണ് നിരോധനം.

വരും ദിവസങ്ങളില്‍ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ക്ലബ് ഫാക്ടറി ഉള്‍പ്പെടെയുള്ള ഇകൊമേഴ്‌സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്നു. ആപ്പുകളില്‍ ചിലതിന്റെ ഉടമകള്‍, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവയാണ്. നിരോധിച്ചതില്‍ യുസി ന്യൂസ് ഉള്‍പ്പെടെ ചിലത് ഇന്ത്യ ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

Also Read: ടിക്ടോക്കിനോട് വിട പറഞ്ഞ് ഫക്രു!!!

ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണ് വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.