അവരിനി രണ്ടല്ല, ഒന്ന്...

ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Last Updated : Mar 22, 2019, 07:07 PM IST
അവരിനി രണ്ടല്ല, ഒന്ന്...

കൈക്കോര്‍ക്കാനൊരുങ്ങി മോട്ടോര്‍ വാഹന കമ്പനികളായ ടെയോട്ടയും സുസുക്കിയും!! 

ആഗോള വാഹന വ്യവസായത്തിൽ വേഗത്തിൽ വളരുന്ന ഇരു കമ്പനികളും ഒന്നിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 

 വിദ്യകളുമായി ഇലക്ട്രിക്‌ വാഹനങ്ങള്‍, കോമ്പാക്റ്റ് കാറുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് കമ്പനികളുടെ തീരുമാനം. 

വരും വര്‍ഷങ്ങളില്‍ തന്നെ ടൊയോട്ട-സുസുക്കി വാഹനങ്ങള്‍ നിരത്തിലെത്തും.

ടൊയോട്ടയുടെ സാങ്കേതികവിദ്യയും സുസുക്കിയുടെ വിദഗ്ധരുടെ കഴിവും സമന്വയിപ്പിക്കുന്ന വാഹനമായിരിക്കും ഈ പ്രീമിയം എംപിവി എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 

ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

2019ല്‍ ടൊയോട്ട ബാഡ്ജില്‍ മാരുതി സുസുക്കി ഹാച്ച്ബാക്കായ ബലീനോ പുറത്തിറങ്ങു൦. 

2022ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്‍ലോസ്‌കര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും.

2020ല്‍ മാരുതി സുസുക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ ബാഡ്ജ് ചെയ്ത് പുറത്തിറക്കും.കൂടാതെ ഇലട്രിക് വാഹനം നിര്‍മ്മാണത്തിലും സുസുക്കിക്ക് സഹായം നല്‍കും. 

ടൊയോട്ട സുസൂക്കി സഹകരണത്തിലൂടെ ആഗോള തലത്തില്‍ മത്സരത്തില്‍ കുടുതല്‍ ശക്തമാവുമെന്ന് വില്‍പനയില്‍ ഉയര്‍ച്ചയും നേടുമെന്ന് ടൊയോട്ട പ്രസിഡന്‍റ് അക്കിയോ ടൊയേഡോ പറഞ്ഞു

Trending News