ടിക് ടോക്കന്‍മാരെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

ചൈനീസ് നിര്‍മ്മിത ലിപ്സിങ്ക് ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി ഗൂഗിള്‍ രംഗത്തെത്തിയത് ഞെട്ടലോടെയാണ് സൈബര്‍ ലോകം കേട്ടത്. 

Last Updated : Apr 17, 2019, 06:48 PM IST
ടിക് ടോക്കന്‍മാരെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

ചൈനീസ് നിര്‍മ്മിത ലിപ്സിങ്ക് ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി ഗൂഗിള്‍ രംഗത്തെത്തിയത് ഞെട്ടലോടെയാണ് സൈബര്‍ ലോകം കേട്ടത്. 

ടിക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന മദ്രാസ്‌ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഗൂഗിളിന്‍റെ നടപടി. 

കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ണായക വിധി. ഇപ്പോഴിതാ, ടിക് ടോക്കിനേര്‍പ്പെടുത്തിയ വിലക്കിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. 

ടിക് ടോക്കിന്‍റെ സ്ഥിര ഉപഭോക്താക്കളെ ട്രോളിയാണ് പല മീമുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

ഇന്നലെ മുതലാണ് ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് അപത്യക്ഷമായത്. ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക് ടോക്കിന് വിനയായത്. 

More Stories

Trending News