close

News WrapGet Handpicked Stories from our editors directly to your mailbox

ട്വിറ്ററിന് പണികൊടുത്ത് ഹാക്കര്‍മാര്‍!

ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സേയുടെ അക്കൗണ്ടിന് പണികൊടുത്തത്.  

Updated: Aug 31, 2019, 09:38 AM IST
ട്വിറ്ററിന് പണികൊടുത്ത് ഹാക്കര്‍മാര്‍!

ട്വിറ്ററിന് മുട്ടന്‍ പണികൊടുത്ത് ഹാക്കര്‍മാര്‍. ഇത്തവണ ഹാക്ക് ചെയ്തത് മറ്റാരുടെയുമല്ല ട്വിറ്ററിന്‍റെ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട്‌ ആണ് ഹാക്ക് ചെയ്തത്. 

ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സേയുടെ അക്കൗണ്ടിന് പണികൊടുത്തത്.

പതിനഞ്ച് ദശലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാല്‍മണിക്കൂര്‍ നേരം മോശം വാക്കുകളും പാരാമര്‍ശങ്ങളും അടങ്ങിയ ട്വീറ്റുകള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടിരുന്നു.

എന്തായാലും 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചുവെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ ക്ഷീണമായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.