കാശ്മീരിനെ കുറിച്ചുള്ള പോസ്റ്റുകൾക്കും അക്കൗണ്ടുകള്‍ക്കും ട്വിറ്ററിൽ നിരോധനം

കാശ്മീർ ബന്ധമുള്ള ട്വീറ്റുകൾ വിലക്കി ട്വിറ്റർ. കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ആഗസ്റ്റ് 24ന് ട്വിറ്ററിനയച്ച കത്തിൽ 19 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും കത്തിൽ പറഞ്ഞിരുന്നു. ട്വിറ്റർ ഈ കത്ത് വിശദമായി പഠിച്ച ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.

Last Updated : Sep 5, 2017, 07:35 PM IST
കാശ്മീരിനെ കുറിച്ചുള്ള പോസ്റ്റുകൾക്കും അക്കൗണ്ടുകള്‍ക്കും ട്വിറ്ററിൽ നിരോധനം

ന്യൂഡല്‍ഹി : കാശ്മീർ ബന്ധമുള്ള ട്വീറ്റുകൾ വിലക്കി ട്വിറ്റർ. കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ആഗസ്റ്റ് 24ന് ട്വിറ്ററിനയച്ച കത്തിൽ 19 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും കത്തിൽ പറഞ്ഞിരുന്നു. ട്വിറ്റർ ഈ കത്ത് വിശദമായി പഠിച്ച ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.

കശ്മീരുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളടങ്ങിയ ട്വീറ്റുകള്‍ക്കെല്ലാം ട്വിറ്റര്‍ നിരോധനമേര്‍പ്പെടുത്തി. ഐടി ആക്റ്റ് സെക്ഷന്‍ 69 പ്രകാരം ഇത്തരം പ്രവൃത്തികള്‍ പൊതുതാത്പര്യത്തിന് എതിരു നില്‍ക്കുന്നതാണെന്ന് കണ്ടെത്തിയതിൻ പ്രകാരമാണ് നിരോധനമെന്ന് ട്വിറ്റർ അറിയിച്ചു.

Trending News