Book Uber Via WhatsApp : ഇനി മുതൽ വാട്ട്സ്ആപ്പിലൂടെയും യൂബർ ബുക്ക് ചെയ്യാം
എല്ലാ ഇന്ത്യക്കാർക്കും Uber യാത്ര സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നതെന്ന് Uber APAC, ബിസിനസ് ഡെവലപ്‌മെന്റ് സീനിയർ ഡയറക്ടർ നന്ദിനി മഹേശ്വരി പറഞ്ഞു.
New Delhi : യൂബർ ക്യാബ് (Uber Cab) ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് യൂബർ. ഇനി മുതൽ വാട്ട്സ് ആപ്പ് (WhatsApp) വഴിയും യൂബർ ക്യാബുകൾ ബുക്ക് ചെയ്യാം. ഇതിനായി പുതിയ വാട്ട്സ് ആപ്പ് ചാറ്റ് ബോട്ടുകളും പുറത്തിറക്കി കഴിഞ്ഞു. ആദ്യം ലക്ക്‌നൗവിലും, പിന്നീട് ഡെൽഹിയിലുമായി ആയിരിക്കും ഈ സൗകര്യം അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എല്ലാ ഇന്ത്യക്കാർക്കും Uber യാത്ര സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നതെന്ന് Uber APAC, ബിസിനസ് ഡെവലപ്‌മെന്റ് സീനിയർ ഡയറക്ടർ നന്ദിനി മഹേശ്വരി പറഞ്ഞു. അടുത്ത വർഷത്തോടെ ഈ സൗകര്യം ഇന്ത്യയിൽ ഉടനീളം വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നന്ദിനി മഹേശ്വരി പറഞ്ഞു.
ALSO READ : Paytm Transit Card | എല്ലാ ഇടപാടുകൾക്കും ഇനി ഈ കാർഡ് മതി, ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് പേടിഎം
എങ്ങനെ വാട്ട്സ് ആപ്പ് വഴി യൂബർ ബുക്ക് ചെയ്യാം?
1) ഉപയോക്താക്കൾക്ക് വാട്ട്സ് ആപ്പ് വഴി യൂബർ ബുക്ക് ചെയ്യാൻ മൂന്ന് വഴികളാണ് ഉള്ളത്. QR കോഡ് സ്കാൻ ചെയ്യാം, ഡയറക്ട് ലിങ്കിലൂടെ ബുക്ക് ചെയ്യാം, Uber-ന്റെ ബിസിനസ് അക്കൗണ്ട് നമ്പർ മെസേജ് ചെയ്യാം.
2) ഇതിന് ശേഷം ചാറ്റ് ബോട്ട് പിക്ക് അപ്പ് ലൊക്കേഷനും, ഡ്രോപ്പ് ഓഫ് ലൊക്കേഷനും ആവശ്യപ്പെടും
3) അതിന് ശേഷം ഈ റൈഡിന് എത്ര രൂപയാകുമെന്നും, ഡ്രൈവർ എപ്പോൾ എത്തുമെന്നും നിങ്ങൾക്ക് മെസ്സേജ് ലഭിക്കും.
ALSO READ : Moto G31 | 50 മെഗാപിക്സൽ ക്യാമറ, 15000 രൂപക്കുള്ളിൽ വില,മോട്ടോ ജി 31 വിപണിയിലേക്ക്
4) അതിന് ശേഷം ഉപഭോക്താക്കൾക്ക് വണ്ടിയുടെ നമ്പറും, ഡ്രൈവറുടെ പേരും മെസ്സേജിലൂടെ നൽകും.
5) ഉപഭോക്താവിന് റൈഡ് ട്രാക്ക് ചെയ്യാനും, ഡ്രൈവറിനോട് ചാറ്റ് ചെയ്യാനും സാധിക്കും.
ALSO READ : Jio Prepaid Tariff: എയർടെല്ലിനും വോഡഫോണിനും പിന്നാലെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ച് ജിയോയും!
6) യൂബർ ആപ്പിലുള്ള എല്ലാ സേഫ്റ്റി, ഇൻഷുറൻസ് സൗകര്യങ്ങളും ചാറ്റ് ബോട്ടിലും ലഭിക്കും
7 )ഡ്രൈവർമാർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷെ വ്യത്യാസം ഒന്നും ഉണ്ടായിരിക്കില്ല.
8) മറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ പഴയത് പോലെ തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...