UPI Down: കംപ്ലീറ്റ് ഡൗൺ..! പണിമുടക്കി യുപിഐ ആപ്പുകൾ; ഇടപാടുകൾ നടത്താനാകാതെ വലഞ്ഞ് ഉപയോക്താക്കൾ

നിരവധി പേർ ഇടപാടുകൾ നടത്താനാകുന്നില്ലെന്ന പരാതികൾ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മൂന്ന് തവണ യുപിഐ സേവനങ്ങൾ തടസപ്പെട്ടിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 03:17 PM IST
  • ​ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങളാണ് പണിമുടക്കിയത്.
  • പണമിടപാടുകൾ നടത്താൻ സാധിക്കുന്നില്ലെന്ന നിരവധി പരാതികൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരുന്നു.
  • ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനങ്ങൾ തടസപ്പെടുന്നത്.
UPI Down: കംപ്ലീറ്റ് ഡൗൺ..! പണിമുടക്കി യുപിഐ ആപ്പുകൾ; ഇടപാടുകൾ നടത്താനാകാതെ വലഞ്ഞ് ഉപയോക്താക്കൾ

ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കാതെ വലഞ്ഞ് ജനം. ​ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ സേവനങ്ങളാണ് പണിമുടക്കിയത്. പണമിടപാടുകൾ നടത്താൻ സാധിക്കുന്നില്ലെന്ന നിരവധി പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനങ്ങൾ തടസപ്പെടുന്നത്. 

Add Zee News as a Preferred Source

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓൺലൈൻ പണമിടപാടുകൾ നടത്താനാകുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ചവരെ 1168 പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ യുപിഐ ആപ്പുകൾ ഡൗൺ ആയതിനുള്ള കാരണം വ്യക്തമല്ല. അതേസമയം സാങ്കേതിക പ്രശ്നം നേരിട്ടത് കൊണ്ടാണ് സേവനങ്ങളിൽ തടസമുണ്ടാകുന്നതെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എൻപിസിഐ അറിയിച്ചു. 

മുൻപ് ഏപ്രിൽ 2ന് സേവനം തടസപ്പെട്ടുവെന്ന് കാണിച്ച് ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മാർച്ച് 26ന് ഗൂഗിൾ പേ, പേടിഎം ആപ്പുകൾ ഡൗണ്‍ ആകുകയും ഡൗൺഡിറ്റക്ടറിൽ 3,000ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. 

Also Read: Supreme Court: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസം; സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

ഇന്ന് മിക്കവാറും ആളുകൾ പണമിടപാടുകൾ ഓൺലൈനായി നടത്തുന്നവരാണ്. ആരും തന്നെ കയ്യിൽ പൈസ കരുതാറില്ലെന്ന് തന്നെ പറയാം. ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിലൂടെ മിക്കവരും ട്രാൻസാക്ഷനുകൾ നടത്തുന്നത്. കയ്യിൽ പണം കരുതാതെ യുപിഐ സേവനങ്ങളെ ആശ്രയിക്കുന്നവർക്ക് പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ വലിയ തിരിച്ചടിയാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News