രാജ്യസുരക്ഷയ്ക്ക് ഭീഷണി; യുഎസില്‍ കാസ്പെര്‍സ്കി ആന്‍റിവൈറസ് സോഫ്റ്റ്‌വെയറിന് നിരോധനം

Last Updated : Sep 14, 2017, 01:34 PM IST
രാജ്യസുരക്ഷയ്ക്ക് ഭീഷണി; യുഎസില്‍ കാസ്പെര്‍സ്കി ആന്‍റിവൈറസ് സോഫ്റ്റ്‌വെയറിന് നിരോധനം

അമേരിക്കയില്‍ ഗവണ്മെന്‍റ് സ്ഥാപനങ്ങളില്‍ കാസ്പെര്‍സ്കി ആന്‍റിവൈറസ് സോഫ്റ്റ്‌വെയര്‍ നിരോധിച്ചു ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ്. റഷ്യയില്‍ നിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണ് പുതിയ ഉത്തരവ്. തൊണ്ണൂറു ദിവസത്തിനുള്ളില്‍ എല്ലാ ഓഫീസുകളില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ മാറ്റി മറ്റേതെങ്കിലും ഉപയോഗിക്കാന്‍ സുരക്ഷാമേധാവി എലൈന്‍ ഡ്യൂക്ക് നിര്‍ദേശിച്ചു.

മോസ്കോ ആസ്ഥാനമാക്കി കാസ്പെര്‍സ്കി ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. റഷ്യയ്ക്ക് പുറത്താണ് കമ്പനിയുടെ 85%  ബിസിനസും നടക്കുന്നത്.കാസ്പര്‍സ്കി ശേഖരിക്കുന്ന വിവരങ്ങള്‍ റഷ്യന്‍ ഏജന്‍സികള്‍ക്ക് ലഭിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരേ ഉയരുന്ന പ്രധാന ആരോപണം. എന്നാല്‍ തങ്ങള്‍ ഏതെങ്കിലും സര്‍ക്കാരിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ചാരപ്രവര്‍ത്തനം നടത്തുന്നില്ലെന്നും കാസ്പെര്‍സ്കി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇടപെടലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Trending News