close

News WrapGet Handpicked Stories from our editors directly to your mailbox

ചന്ദ്രയാന്‍ 2; ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ!!

രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. 

Updated: Sep 8, 2019, 05:40 PM IST
ചന്ദ്രയാന്‍ 2; ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ!!

യുഎസ്: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ രംഗത്തെത്തിയത്. 

ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണെന്ന് വ്യക്തമാക്കിയ നാസ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുകയായിരുന്നു. 

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും വരുംകാല ബഹിരാകാശ പദ്ധതികള്‍ ഒരുമിച്ച് യാഥാര്‍ഥ്യമാക്കാമെന്നും ട്വീറ്റില്‍ പറയുന്നു. 

 

 

രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. 

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡറിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു. 

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. 

Tags: