close

News WrapGet Handpicked Stories from our editors directly to your mailbox

ലോകത്തെ ഏറ്റവും വേഗം കൂടിയ ഫോണുമായി വിവോ

ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാർട്ട് ഫോണുകളിൽ വച്ചേറ്റവും ഉയർന്ന റാം ശേഷിയുള്ള ഫോണുമായി വിവോ എത്തുന്നു

Updated: Jan 31, 2018, 01:47 PM IST
ലോകത്തെ ഏറ്റവും വേഗം കൂടിയ ഫോണുമായി വിവോ

ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാർട്ട് ഫോണുകളിൽ വച്ചേറ്റവും ഉയർന്ന റാം ശേഷിയുള്ള ഫോണുമായി വിവോ എത്തുന്നു. 10 ജിബിയുടെ റാമായിരിക്കും വിവോയുടെ വരാനിരിക്കുന്ന സ്മാർട്ട് ഫോൺ എക്സ് പ്ലേ 7 ന്റെ ഏറ്റവും മികച്ച പ്രത്യേകത. ഇതോടെ ലോകത്തെ ഏറ്റവും വേഗതയുള്ള ഫോണായി മാറും ഇത്.

ബിസല്‍ ഇല്ലാത്ത ഫോണുകളുടെ മേളമാണ് ഇപ്പോള്‍ വിപണിയില്‍. ഷവോമിയുടെ എം ഐ മിക്സ് , എല്‍ ജി ജി6  എന്നീ ഫോണുകള്‍ ഈ ശ്രേണിയില്‍ പെടും. ബിസല്‍ ഇല്ല എന്നത് പൂര്‍ണമായും ശരിയല്ല, വലിപ്പം അല്‍പ്പം കുറച്ചു എന്ന് മാത്രം. കൂടാതെ ഈ ഇത്തിരിപ്പോന്ന സ്ഥലത്ത് ക്യാമറ, ഇയര്‍പീസ്‌ തുടങ്ങിയവയ്ക്കുള്ള സ്ഥലം കൂടി കണ്ടെത്തിയിട്ടും ഉണ്ട് ഇതിലൊക്കെ. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി യഥാര്‍ത്ഥ ബിസല്‍ലെസ് ഫോണ്‍ ആയാണ് വിവോ എക്സ് പ്ലേ 7 എത്തുന്നത്. 

പത്ത് ജിബി റാമിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ഫോണിന് 512 GB സ്റ്റോറേജ് ഉണ്ടാവും എന്നും പറയപ്പെടുന്നു. സാധാരണ ലാപ്ടോപിനെക്കാളും മികച്ച ദൃശ്യാനുഭവം നല്‍കുന്ന 92.9 ഇഞ്ച്‌ വലിപ്പമുള്ള 4k സ്ക്രീന്‍ ആയിരിക്കും ഇതിനുണ്ടാവുക എന്നും പറയപ്പെടുന്നു.

ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറിന്‍റെ കരുത്തുമായിട്ടായിരിക്കും വിവോയുടെ ഈ ഫ്ലാഗ്ഷിപ്പ് ഫോണ്‍ എത്തുക. ഗെയിമിംഗ് പ്രേമികള്‍ക്ക് സ്വപ്നതുല്യമായ അനുഭവമായിരിക്കും പുതിയ ഫോണ്‍ നല്‍കുക.