ലോക്സഭ തിരഞ്ഞെടുപ്പ് 2019: തല്‍സമയം ഫലമറിയാന്‍..

അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. സോഷ്യല്‍ മീഡിയ സൈറ്റുകളും വാര്‍ത്താ ചാനലുകളുമെല്ലാം തത്സമയം വാര്‍ത്തകള്‍ നല്‍കാനുള്ള തിരക്കിലാണ്.

Last Updated : May 22, 2019, 01:47 PM IST
ലോക്സഭ തിരഞ്ഞെടുപ്പ് 2019: തല്‍സമയം ഫലമറിയാന്‍..

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. സോഷ്യല്‍ മീഡിയ സൈറ്റുകളും വാര്‍ത്താ ചാനലുകളുമെല്ലാം തത്സമയം വാര്‍ത്തകള്‍ നല്‍കാനുള്ള തിരക്കിലാണ്.

എന്നാല്‍, തിരഞ്ഞെടുപ്പ് സംബന്ധിക്കുന്ന എല്ലാ വാര്‍ത്തകളും വിശദാംശങ്ങളും ലൈവായി ജനങ്ങളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

ഇതിനായി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

നാളെ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമായിത്തുടങ്ങും. സംസ്ഥാനങ്ങളെ വേര്‍തിരിച്ചും സ്ഥാനാര്‍ത്ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. 

കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഉച്ചയോടെ ഫലമറിയുമെങ്കിലും വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണിയതിനു ശേഷം വൈകുന്നേരത്തോടെയാണ് ഔദ്യോഗികമായി ഫല പ്രഖ്യാപനമുണ്ടാകുക. 

More Stories

Trending News