മണിക്കൂറുകളോളം പണിമുടക്കിയ വാട്‌സാപ്പ് തിരിച്ചെത്തി

വാട്‌സാപ്പ് മണിക്കൂറുകളോളം  ആന്‍ഡ്രായ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പണിമുടക്കി. സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിലായിരുന്നു തടസം.

Last Updated : Jan 19, 2020, 10:45 PM IST
  • വാട്‌സാപ്പ് മണിക്കൂറുകളോളം ആന്‍ഡ്രായ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പണിമുടക്കി. സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവ കൈമാറ്റം
    ചെയ്യുന്നതിലായിരുന്നു തടസം.
മണിക്കൂറുകളോളം പണിമുടക്കിയ വാട്‌സാപ്പ് തിരിച്ചെത്തി

വാട്‌സാപ്പ് മണിക്കൂറുകളോളം  ആന്‍ഡ്രായ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പണിമുടക്കി. സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിലായിരുന്നു തടസം.

അതേസമയം ടെക്‌സ്റ്റ് മെസേജ് അയക്കുമ്പോള്‍ പ്രശ്നം നേരിട്ടില്ല. പലയിടങ്ങളിലും മീഡിയ ഫയലുകള്‍ ഡൗണ്‍ലോഡ്  ചെയ്യുന്നതിനും തടസം നേരിട്ടു.

രണ്ട് മണിക്കൂറിലധികം  ഇറ്റലി അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ അടക്കമുള്ള  രാജ്യങ്ങളിലും  പ്രശ്‌നം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്‌.

ഇന്ത്യന്‍ സമയം ആറ് മണിയോടുകൂടി പ്രശ്‌നം പരിഹരിച്ചു.വാട്‌സാപ്പ് ഡൗണ്‍ എന്ന  ഹാഷ്ടാഗ് ട്വിറ്ററില്‍ അന്താരാഷ്‌ട്ര  തലത്തില്‍ ട്രെന്‍ഡിംഗ് ആയി മാറി. അതേസമയം എന്താണ് സംഭവിച്ചതെന്ന് വാട്‌സാപ്പിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

Trending News