close

News WrapGet Handpicked Stories from our editors directly to your mailbox

ഗ്രൂപ്പുകളിലും വീഡിയോ കോളിങ് സംവിധാനമൊരുക്കി വാട്ട്സ്ആപ്പ്

ഗ്രൂപ്പുകളിലും വീഡിയോ കോളിങ് ചെയ്യാവുന്ന സംവിധാനമൊരുക്കി വാട്ട്സ്ആപ്പ്. ഗ്രൂപ്പില്‍ ഒഴികെ വീഡിയോ കോളിങ് ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും പുതിയ അപ്ഡേറ്റുകള്‍ പ്രകാരം ഗ്രൂപ്പുകളിലും വീഡിയോ കോളിങ് ചെയ്യാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.ഒരേസമയം ഗ്രൂപ്പുകളിലുള്ള മൂന്ന് വ്യക്തികള്‍ക്ക് പരസ്പരം വീഡിയോ കോളിങ് ചെയ്യാവുന്ന ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

Updated: Feb 9, 2018, 08:30 PM IST

അതേസമയം ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഫോണ്‍  ആന്‍ഡ്രോയിഡിന്‍റെ ബീറ്റ 2.18.39 ഉള്ളത് ആയിരിക്കണമെന്നുമാത്രം.

വാട്ട്സ്ആപ്പ് ഈ വര്‍ഷം പുറത്തിറക്കിയ ബിസിനസ് ആപ്ലിക്കേഷനുകൾക്ക് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ അപ്ഡേറ്റുകളുമായി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.