വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ തന്ത്രം

പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ലൂ​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​റ്റു ഗ്രൂ​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ‌ ഗ്രൂ​​​പ്പി​​​ൽ‌ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​കും.   

Updated: Jul 6, 2018, 04:47 PM IST
വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ തന്ത്രം

ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആ​​​പ്പാ​​​യ വാ​​​ട്സാ​​​പ്പി​​​ന്‍റെ പു​​​തി​​​യ അ​​​പ്ഡേ​​​റ്റ​​​ഡ് പതിപ്പ്. ഇതില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരമാണുള്ളത്‌. ‘സെ​​​ൻ​​​ഡ് മെ​​​സേ​​​ജ് അഡ്മിന്‍ ഒണ്‍ലി’ ഫീ​​​ച്ച​​​റാ​​​ണ് അ​​​പ്ഡേ​​​ഷ​​​നി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.  

പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ലൂ​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​റ്റു ഗ്രൂ​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ‌ ഗ്രൂ​​​പ്പി​​​ൽ‌ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​കും. ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ക​​​ളും ഉ​​​ൾ‌​​​പ്പെ​​​ടെ എ​​​ല്ലാ ത​​​ര​​​ത്തി​​​ലു​​​ള്ള മെ​​​സേ​​​ജു​​​ക​​​ൾ​​​ക്കും ഈ ​​​വി​​​ല​​​ക്കു ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.  

ഫീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​ഡ്മി​​​നു​ മാ​​​ത്ര​​​മേ ഗ്രൂ​​​പ്പി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കൂ.  ആ​​​ൻ​​​ഡ്രോ​​​യി​​​ഡ്, വി​​​ൻ​​​ഡോ​​​സ്, ആ​​​പ്പി​​​ൾ എ​​​ന്നീ മൂ​​​ന്നു പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്കും ​​പു​​​തി​​​യ അ​​​പ്ഡേ​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഈ ഫീച്ചര്‍ ലഭിക്കാന്‍ സെറ്റിംഗിലെ ഗ്രൂപ്പ് ഇന്‍ഫോ എന്ന സെക്ഷനില്‍ ഗ്രൂപ്പ് സെറ്റിംഗ് എടുക്കുക ഇവിടെ സെന്‍റ് മെസേജ് സെലക്ട് ചെയ്ത്, ഒണ്‍ലി അഡ്മിന്‍ എന്നത് ആക്ടീവേറ്റ് ചെയ്യുക. ഇതോടെ ഗ്രൂപ്പ് ടെലഗ്രമിലെ ചാനലിന് സമാനമായ അവസ്ഥയിലേക്ക് മാറും. ഇത്തരത്തിലുള്ള സംവിധാനത്തിലൂടെ വ്യാജ വാര്‍ത്തകളെ തടയുക എന്നതാണ് വാട്ട്സ്ആപ്പ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

മെയ് 2018 ലെ കൊളംമ്പിയ ജേര്‍ണലിസം റിവ്യൂ പ്രകാരം ഫേസ്ബുക്കിനെക്കാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ വാട്ട്സ്ആപ്പ് ആണെന്നാണ് പറയുന്നത്.