പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് എത്തുന്നു!

പുതിയ ഫീച്ചറിന്‍റെ പേര് 'ഡിസപ്പിയറിങ് മെസേജസ്' എന്നാണ്. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ സാധിക്കും.     

Last Updated : Oct 2, 2019, 12:25 PM IST
പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് എത്തുന്നു!

അയച്ച സന്ദേശങ്ങള്‍ താനേ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്.

പുതിയ ഫീച്ചറിന്‍റെ പേര് 'ഡിസപ്പിയറിങ് മെസേജസ്' എന്നാണ്. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ സാധിക്കും. 

ഇത് ടെലിഗ്രാമിലെ സെല്‍ഫ് 'ഡിസ്ട്രക്റ്റിംഗ് ടൈമര്‍' എന്ന ഫീച്ചറിന് സമാനമായതാണ്. ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളില്‍ മാത്രമേ ഈ ടൈമര്‍ ഫീച്ചര്‍ സംവിധാനം ലഭ്യമാകൂ. 

എന്നാല്‍ വാട്സ്ആപ്പില്‍ നിലവില്‍ ഗ്രൂപ്പ്‌ ചാറ്റില്‍ മാത്രമേ 'ഡിസപ്പിയറിങ് മെസേജസ്' ഫീച്ചര്‍ ലഭ്യമാകൂ കുറച്ചു കഴിയുമ്പോള്‍ പേഴ്സണല്‍ ചാറ്റിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.   

ഈ ഫീച്ചര്‍ നിലവില്‍ വന്നാല്‍ വരുന്ന സന്ദേശങ്ങള്‍ എത്രസമയം പ്രദര്‍ശിപ്പിക്കണമെന്ന് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം.

Trending News