വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനം ഇന്ത്യയിലെത്തും!

ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ഠിതമായിട്ടായിരിക്കും വാട്സ്ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.   

Last Updated : Jul 26, 2019, 02:24 PM IST
വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനം ഇന്ത്യയിലെത്തും!

വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ വാട്സ് ആപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ഠിതമായിട്ടായിരിക്കും വാട്സ്ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ്ആപ്പ് പേമെന്റ് വൈകുന്നത്.

വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വാട്സ് ആപ്പ് നീതി ആയോഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വനിതാ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള പരിപാടികള്‍ വാട്സ് ആപ്പ് നീതി ആയോഗുമായി ചേര്‍ന്ന്‍ നടത്തും. 

Trending News