വാട്ട്‌സ്ആപ്പ് ഫിലിം നിർമ്മാണ ബിസിനസ്സിലേക്ക് കടക്കുന്നു. ആദ്യ ചിത്രമായ നൈജ ഒഡീസി എന്ന ഷോര്‍ട്ട് ഫിലിം ആമസോണ്‍ പ്രൈമിലാണ് പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്. നൈജീരിയൻ മാതാപിതാക്കൾക്ക് ഗ്രീസിൽ ജനിച്ച എൻബിഎ കളിക്കാരനായ ജിയാനിസ് ആന്ററ്റോകൗൺപോയുടെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്.
വാട്‌സ് ആപ്പ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സെപ്റ്റംബര്‍ 21ന് ചിത്രം പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തും. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം ആദ്യമായി ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
വാട്ട്‌സാപ്പിന്റെ പ്രമോഷനുള്ള മാര്‍ഗമായാണ് നയ്ജ ഒഡിസിയെ കാണുന്നത്. അന്റെന്റ്‌കൊംപോയും വാട്ട്‌സാപ്പും ഇതിന്റെ ഭാഗമായി ഒരു കരാറില്‍ ഒപ്പിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...