പുതുവര്‍ഷരാവില്‍ പണിമുടക്കി വാട്ട്സ്ആപ്പ്

ജനകീയ ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പുതുവര്‍ഷ രാവില്‍ ആഗോളതലത്തില്‍ പണിമുടക്കി. ഏകദേശം ഒരുമണിക്കൂറോളമാണ് വാട്ട്സ്ആപ്പ് നിശ്ചലമായത്.

Last Updated : Jan 1, 2018, 03:58 PM IST
പുതുവര്‍ഷരാവില്‍ പണിമുടക്കി വാട്ട്സ്ആപ്പ്

ജനകീയ ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പുതുവര്‍ഷ രാവില്‍ ആഗോളതലത്തില്‍ പണിമുടക്കി. ഏകദേശം ഒരുമണിക്കൂറോളമാണ് വാട്ട്സ്ആപ്പ് നിശ്ചലമായത്.

ലോകം മുഴുവനും പുതുവര്‍ഷ ആശംസകള്‍ വാട്ട്സ്ആപ്പിലൂടെ പ്രവഹിക്കുമ്പോഴാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയത്. കഴിഞ്ഞ വര്‍ഷവും വാട്ട്സ്ആപ്പ് ഇത്തരത്തില്‍ നിലച്ചിരുന്നു. 

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ വാട്ട്സ്ആപ്പ് വക്താവ് മാപ്പുചോദിച്ചു. ഉടൻ തന്നെ സെര്‍വറിന് നേരിട്ട പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം ഇരുന്നൂറു മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ വാട്ട്സ്ആപ്പിനുള്ളത്. ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് സെര്‍വര്‍ പണിമുടക്കിയതെങ്കിലും ഇത് വാട്ട്സ്ആപ്പിന് കനത്ത തിരിച്ചടിയായി. സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്‍ ട്വിറ്റെറില്‍ 'വാട്ട്സ്ആപ്പ് ഡൌണ്‍' ഹാഷ് ടാഗ് ക്യാമ്പയിനും തുടങ്ങിയിരുന്നു.

Trending News