ഈ ഫോണുകളില്‍ നാളെമുതല്‍ വാട്സ് ആപ്പ് ലഭിക്കില്ല!!

നിരവധി മാറ്റങ്ങളുമായി പുതുവത്സരമെത്തി. സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി കാര്യങ്ങൾ മാറാൻ പോകുന്നു. 

Last Updated : Dec 31, 2019, 04:09 PM IST
  • വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 2020 ജനുവരി 1 മുതല്‍ ചിലപ്പോള്‍ അവരുടെ ഫോണ്‍ മാറ്റെണ്ടതായി വന്നേക്കാം.
  • ചില സ്മാർട്ട്‌ഫോണുകളില്‍ നാളെമുതല്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല.
  • വാട്സ് ആപ്പ് നിര്‍മ്മാതാക്കള്‍ കാലഹരണപ്പെട്ടതായി കരുതുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഇനിമുതല്‍ വാട്സ് ആപ്പ് ലഭ്യമല്ലാതാവുന്നത്‌.
ഈ ഫോണുകളില്‍ നാളെമുതല്‍ വാട്സ് ആപ്പ് ലഭിക്കില്ല!!

നിരവധി മാറ്റങ്ങളുമായി പുതുവത്സരമെത്തി. സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി കാര്യങ്ങൾ മാറാൻ പോകുന്നു. 

ഇന്നത്തെ തലമുറയുടെ അഭിഭാജ്യ ഘടകമായ സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിലും അങ്ങനെതന്നെ. സാങ്കേതിക വിദ്യയ്ക്കൊപ്പം മാറേണ്ടത് ഇന്നിന്‍റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. 

ഇന്ന് ഏവര്‍ക്കും സുപരിചിതമായ ആശയ വിനിമയ സംവിധാനമാണ് WhatsApp. WhatsApp ഉപയോഗിക്കുന്നവര്‍ക്ക് 2020 ജനുവരി 1 മുതല്‍ ചിലപ്പോള്‍ അവരുടെ ഫോണ്‍ മാറ്റെണ്ടതായി വന്നേക്കാം. കാരണം, ചില സ്മാർട്ട്‌ഫോണുകളില്‍ നാളെമുതല്‍ WhatsApp പ്രവര്‍ത്തിക്കില്ല. കാരണം, WhatsApp നിര്‍മ്മാതാക്കള്‍ കാലഹരണപ്പെട്ടതായി കരുതുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഇനിമുതല്‍ WhatsApp ലഭ്യമല്ലാതാവുന്നത്‌.  

WhatsApp ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പഴയ മാതൃകയിലുള്ള സ്മാർട്ട്‌ഫോണുകളില്‍ പ്രവർത്തനം നിർത്തുന്നത്. ഇത് സംബന്ധിച്ച് WhatsApp തന്നെ വിവരങ്ങൾ സ്വന്തം ബ്ലോഗിലൂടെ നൽകിയിരുന്നു. നിലവിൽ WhatsAppൽ അനേകം പുത്തൻ ഫീച്ചറുകൾ എത്തിയിരുന്നു. എന്നാൽ പഴയ മോഡലിലുള്ള സ്മാർട്ട്‌ഫോണുകളില്‍ ഈ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് WhatsApp നല്‍കുന്ന വിശദീകരണം.

ആൻഡ്രോയിഡ് ഫോണുകളുടെ ആദ്യ പതിപ്പുകളിലൊന്നായ ജി‌ഞ്ചർബ്രെഡ് വെർഷൻ 2.3.3യിൽ പ്രവർത്തിക്കുന്ന ഫോണുകൾ, വിൻഡോസ് 8.0, ഐഫോൺ 3ജി എസ്, ഐ.ഓ.എസ് 6 വരെയുള്ള ഫോണുകൾ, നോക്കിയ സിംബിയൻ എസ്60, നോക്കിയ സിംബിയൻ എസ്40, ബ്ലാക്ബെറി 10 മുതലായ ഫോണുകളിലാണ് വാട്സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്. 

എന്നാൽ ഫോൺ അപ്ഡേഷനിലൂടെ WhatsApp പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. അതിനായി ആൻഡ്രോയിഡ് 2.3 ഉള്ളവർ അപ്ഡേഷനിലൂടെ 4.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റുക, ഐഫോൺ 3ജി എസ്, ഐ.ഓ.എസ് 8 ഉപയോഗിക്കുന്നവർ ഐ.ഓ.എസ് 8ന് മുകളിൽ അപ്ഡേഷൻ ചെയ്യുക, വിൻഡോസ് ഫോണുകൾ 8.1ന് മുകളിലുള്ള വെർഷനുകളിലേക്ക് അപ്ഡേഷൻ ചെയ്യുകയും ചെയ്താൽ WhatsApp ഫോണുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

 

 

More Stories

Trending News