ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ....

സൈബര്‍ ലോക നിര്‍മ്മിതിയില്‍ വിപുലവും ശക്തവുമായ ഒരു ഭാഗമായിരുന്നു ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേണേഴ്‌സ്-ലീ രൂപം നല്‍കിയ വേള്‍ഡ് വൈഡ് വെബ്.

Updated: Mar 12, 2019, 01:53 PM IST
ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ....

സൈബര്‍ ലോക നിര്‍മ്മിതിയില്‍ വിപുലവും ശക്തവുമായ ഒരു ഭാഗമായിരുന്നു ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേണേഴ്‌സ്-ലീ രൂപം നല്‍കിയ വേള്‍ഡ് വൈഡ് വെബ്.

ആഗോള ജനതയെ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന് വിവരസാങ്കേതികത ഒറ്റ വിരല്‍ തുമ്പിലാക്കി വിപ്ലവം സൃഷ്ടിച്ച വേള്‍ഡ് വൈഡ് വെബിന്‍റെ 30ാം വാര്‍ഷികമാണ് ഇന്ന്. 

1989 മാര്‍ച്ച്‌ 12നാണ് വേള്‍ഡ് വൈഡ് വെബ് എന്ന ആശയം ടിം ബര്‍ണേഴ്‌സ് ലീ ആദ്യമായി അവതരിപ്പിച്ചത്. ഇന്‍റര്‍നെറ്റ് സാങ്കേതികതയില്‍ ഇന്ന് കാണുന്ന ന്യൂതന മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വേള്‍ഡ് വൈഡ് വെബാണ്.

വിവര കൈമാറ്റത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് / കംപ്യൂട്ടര്‍ സാങ്കേതിക സംവിധാനങ്ങളുടെ ശൃംഖലയാണ് ഇന്‍റര്‍നെറ്റ് എങ്കില്‍, ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ വിവിധ ഉള്ളടക്കങ്ങളെ - അത് അക്ഷരങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ എന്തുമാകട്ടെ-നമുക്ക് ലഭ്യമാക്കിത്തരുന്ന വിവര ശൃംഖലയാണ് വെബ്. 

ഇന്റര്‍നെറ്റിലെ  ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ മേല്‍വിലാസം നല്‍കുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതും വെബ്ബിലെ ഹൈപ്പര്‍ ലിങ്കുകളും യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററും (URL) ആണ്.