ഷവോമി ഫോണ്‍ ഓര്‍ഡര്‍ ചെയ്യൂ, അന്നു തന്നെ സ്വന്തമാക്കൂ!

ഷവോമിയുടെ മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 24 മണിക്കൂറില്‍ സാധനം കയ്യിലെത്തും! സെയിം ഡേ ഡെലിവറിയുമായി എത്തിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. 

Updated: Feb 13, 2018, 02:57 PM IST
ഷവോമി ഫോണ്‍ ഓര്‍ഡര്‍ ചെയ്യൂ, അന്നു തന്നെ സ്വന്തമാക്കൂ!

ഷവോമിയുടെ മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 24 മണിക്കൂറില്‍ സാധനം കയ്യിലെത്തും! സെയിം ഡേ ഡെലിവറിയുമായി എത്തിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. 

ബെംഗലൂരുവിലാണ് പരീക്ഷണാര്‍ഥം ഈ സേവനം ആദ്യം തുടങ്ങിയിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി Y1, റെഡ്മി 5A, Mi Max 2, Mi A1 ഈ മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ഇങ്ങനെ ലഭ്യമാവുക.

എംഐ സ്റ്റോര്‍ ആപ്പിലൂടെയും എംഐ ഡോട്ട്കോമിലൂടെയും (Mi.com) ബുക്കു ചെയ്യുന്നവര്‍ക്കാണ് ഫോണ്‍ ഇങ്ങനെ നല്‍കുന്നത്. രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ക്കേ അതേദിവസം എത്തിച്ചു കൊടുക്കുകയുള്ളു. എന്നാല്‍, 'ക്യാഷ് ഓണ്‍ ഡെലിവറി' ലഭ്യമല്ല.