ഷവോമിയുടെ ഏറ്റവും പുതിയ പവര്‍ബാങ്കുകള്‍ ഇന്ന് ഓണ്‍ലൈനില്‍

ഷവോമിയുടെ രണ്ടു പുതിയ പവര്‍ ബാങ്കുകള്‍ ഈയടുത്താണ് ഇന്ത്യയില്‍ എത്തിയത്. ഇവ ഇന്ന് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കെത്തും. 20000 എംഎഎച്ച്, 10000 എംഎഎച്ച് വീതം ശേഷിയുള്ള എംഐ പവര്‍ബാങ്ക് 2i ആണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് എം.ഐ ഡോട്ട്‌കോമില്‍ വില്‍പ്പനയ്ക്കെത്തുന്നത്. 1499, 799 എന്നിങ്ങനെയാണ് യഥാക്രമം ഇതിന്‍റെ വിലകള്‍. ഈ വര്‍ഷം ഡിസംബര്‍ ആവുന്നതോടെ ഇത് ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും റീട്ടയില്‍ സ്റ്റോറുകളിലും ലഭ്യമാവും.

Last Updated : Nov 23, 2017, 10:57 AM IST

എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ പാകത്തില്‍ തീരെ ഭാരം കുറവാണ് എന്നതാണ് 10000 എംഎഎച്ച് എംഐ പവര്‍ബാങ്ക് 2iയുടെ പ്രത്യേകത. ഡ്യുവല്‍ യുഎസ്ബി സപ്പോര്‍ട്ട്, ടുവേ ക്വിക്ക് ചാര്‍ജ് സപ്പോര്‍ട്ട് എന്നിവയുമുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയെല്ലാം ഇതുവഴി ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു.

10000 എംഎഎച്ച് എംഐ പവര്‍ബാങ്ക് 2i യും സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇതിലും ഡ്യുവല്‍ ഔട്ട്‌പുട്ട് സപ്പോര്‍ട്ട് ഉണ്ട്. ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 സവിശേഷതയും ഇതിനുണ്ട്. ഒരുമാതിരിപ്പെട്ട പോറലുകള്‍ ഒന്നും ഏല്‍ക്കാത്ത ബോഡിയാണ് ഇതിന്‍റെയെന്നും കമ്പനി അവകാശപ്പെടുന്നു.

നോയ്ഡയിലെ കമ്പനിയുടെ ഏറ്റവും പുതിയ പ്ലാന്‍റില്‍ നിര്‍മ്മിച്ചവയാണ്‌ ഇതെന്ന സവിശേഷതയുമുണ്ട്. ഒന്‍പതു ഘട്ട ഗുണനിലവാര പരിശോധനയ്ക്കും മൂന്നു ഘട്ടങ്ങളിലായുള്ള സൂക്ഷ്‌മ ഔദ്യോഗിക പരിശോധനയ്ക്കും ശേഷമാണ് ഇത് വില്‍പ്പനയ്ക്കെത്തുന്നത്.

Trending News