മോദി ഒന്നാമത്; പിന്നാലെ പ്രിയങ്കയും മമതയും!!

ഇന്‍റര്‍നെറ്റ് സേര്‍ച്ച്‌ എഞ്ചിനായ യാഹൂവില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന രാഷ്ട്രീയക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി!!

Last Updated : May 8, 2019, 05:59 PM IST
മോദി ഒന്നാമത്; പിന്നാലെ പ്രിയങ്കയും മമതയും!!

ന്‍റര്‍നെറ്റ് സേര്‍ച്ച്‌ എഞ്ചിനായ യാഹൂവില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന രാഷ്ട്രീയക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി!!

ലോക് സഭ തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പട്ടികയാണ് യാഹൂ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നാലാം സ്ഥാനത്തെത്തിയപ്പോള്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ സിദ്ദു അഞ്ചാം സ്ഥാനത്തെത്തി.

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, അടുത്തിടെ ശിവ സേനയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍, കോണ്‍ഗ്രസിന്‍റെ ഹാര്‍ദ്ദിക് പട്ടേല്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 

2019ല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ മുന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍, നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മന്‍ഡോദ്കര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി. 

2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്യപ്പെട്ട പദങ്ങളുടെ പട്ടികയും യാഹൂ പുറത്തുവിട്ടിട്ടുണ്ട്. 'Lok Sabha elections 2019', 'Voter ID' എന്നിവയാണ് സേര്‍ച്ചി൦ഗില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു പദങ്ങള്‍.

Trending News