Kerala Own Microbe: ബാസിലസ് സബ്റ്റിലസ് കേരളത്തിന്റെ സ്വന്തം സൂക്ഷമാണു; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയുമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാരിന്റെ ലക്‌ഷ്യം.

Written by - Ajitha Kumari | Last Updated : Jan 24, 2026, 11:08 AM IST
  • സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിച്ച് കേരളം
Kerala Own Microbe: ബാസിലസ് സബ്റ്റിലസ് കേരളത്തിന്റെ സ്വന്തം സൂക്ഷമാണു; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. 

Add Zee News as a Preferred Source

Also Read: ശബരിമല സ്വർണക്കൊള്ളക്കേസ്: കടകംപള്ളിയെ വീണ്ടും ചോദ്യംചെയ്യാൻ എസ്‌ഐടി

മണ്ണിലും ജലത്തിലും ഫര്‍മെന്റഡ് ഭക്ഷണങ്ങളിലും മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്ന 'ബാസിലസ് സബ്റ്റിലസ്' എന്ന ബാക്ടീരിയയെയാണ് കേരളത്തിന്റെ സംസ്ഥാന സൂക്ഷ്മാണുവായി പ്രഖ്യാപിച്ചത്. ഹേ ബാസിലസ്, ഗ്രാസ് ബാസിലസ് എന്നെല്ലാം അറിയപ്പെടുന്ന 'ബാസിലസ് സബ്റ്റിലസ്' രോഗനിയന്ത്രണം, കാര്‍ഷികോത്പാദന വര്‍ധനവ്, ക്ഷീരോത്പാദന വര്‍ദ്ധനവ് എന്നിവയ്‌ക്കെല്ലാം സഹായകമാകുന്ന ബാക്ടീരിയയാണ്. 

തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം നാടിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിച്ചത്. ഇതോടെ സ്വന്തം സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറി കേരളം. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സൂക്ഷമാണുക്കള്‍ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിച്ചത്. 

Also Read: ചിങ്ങ രാശിക്കാർക്ക് വസ്തു വാങ്ങാൻ യോഗം; ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക

ഈ ആശയം മുന്നോട്ടുവച്ചത് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ്. മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയുമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാരിന്റെ ലക്‌ഷ്യം. 2013 ല്‍ ഇന്ത്യ 'ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കി' എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു അതിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. ഇത് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വര്‍ധനയും നല്‍കുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News