Neyyattinkara Child Death: ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചത് അച്ഛൻ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ച ശേഷം; അച്ഛൻ കസ്റ്റഡിയിൽ

ഇഹാനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചെന്ന വിവരം അറിഞ്ഞ കൃഷ്ണപ്രിയയുടെ ബന്ധുക്കൾ കുഞ്ഞിന്റെ മരണത്തിൽ സംശയമുന്നയിച്ചു

Written by - Ajitha Kumari | Last Updated : Jan 18, 2026, 10:28 AM IST
  • അച്ഛൻ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരന് ദാരുണാന്ത്യം
  • ഒരു വയസും രണ്ടു മസവും മാത്രം പ്രായമുള്ള ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ആണ് മരിച്ചത്
  • സംഭവം നടന്നത് വെള്ളിയാഴ്ച 9:30 നായിരുന്നു
Neyyattinkara Child Death: ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചത് അച്ഛൻ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ച ശേഷം; അച്ഛൻ കസ്റ്റഡിയിൽ

നെയ്യാറ്റിൻകര: അച്ഛൻ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ച ഒരുവയസ്സുകാരന് ദാരുണാന്ത്യം. ഒരു വയസും രണ്ടു മസവും മാത്രം പ്രായമുള്ള ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ആണ് മരിച്ചത്.  സംഭവം നടന്നത് വെള്ളിയാഴ്ച 9:30 നായിരുന്നു.  സംഭവത്തിൽ കുട്ടിയുടെ പിതാവ് ഷിജിൽ പോലീസ് കസ്റ്റഡിയിലാണ്.

Add Zee News as a Preferred Source

Also Read: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ നേരിയ മഴ സാധ്യത; 2 ജില്ലകളിൽ ഗ്രീൻ അലർട്ട്!

ഷിജിൽ കൂലിപ്പണിക്കാരനാണ്.  ഇയാൾ ജോലികഴിഞ്ഞു വന്നപ്പോൾ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയുമാണ് ഇഹാനെ കഴിപ്പിച്ചത്. തുടർന്നാണ് ഇഹാന് വായിൽനിന്നും നുരയും പതയും വന്നത്. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേർന്ന് ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൃഷ്ണപ്രിയയും ഷിജിലും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിച്ചിരുന്നു തുടർന്ന് ബന്ധുക്കൾ ഇടപെട്ടതിനെ തടുർന്ന് ഇവർ വീണ്ടും ഒന്നിച്ചു താമസിക്കുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്നതിനിടെ ഇഹാന്റെ വലത് കൈ ഒടിഞ്ഞിരുന്നു.  ഇഹാൻ മരിക്കുമ്പോഴും കൈയിൽ പ്ലാസ്റ്റർ ഉണ്ടായിരുന്നു.  ഇഹാനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചെന്ന വിവരം അറിഞ്ഞ കൃഷ്ണപ്രിയയുടെ ബന്ധുക്കൾ കുഞ്ഞിന്റെ മരണത്തിൽ സംശയമുന്നയിച്ചു.  തുടർന്ന് ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്‌പിയും ഫോറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. ആദ്യം ഭക്ഷ്യവിഷബാധയുണ്ടായെന്ന സംശയത്തിൽ ഭക്ഷ്യ സാമ്പിളുകൾ പോലീസ് ശേഖരിക്കുകയും. ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽവെച്ച് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിടുകയും ചെയ്തു. 

Also Read: 84 വർഷങ്ങൾക്ക് ശേഷം ശുക്രന്റെ പവർഫുൾ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നിഗമനത്തിൽ കുഞ്ഞിന്റെ അന്നനാളത്തിൽ രക്തം കട്ടപിടിച്ചു കിടന്നതായി കണ്ടെത്തുകയും. തുടർന്ന് പോലീസ് ഷിജിലിനെ ചോദ്യം ചെയ്യുകയും. തുടർന്ന് കൂടുതൽ കാര്യം ചോദിച്ചറിയുന്നതിനായി കൃഷ്ണപ്രിയയെ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ഇവിടെവെച്ച് ഇരുവരെയുമിരുത്തി ചോദ്യംചെയ്തു. തുടർന്ന് കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഷിജിലിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തശേഷം കൃഷ്ണപ്രിയയെ പോലീസ് വിട്ടയച്ചു.  സംഭവത്തിന്റെ സത്യാവസ്ഥ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News