നിതിന്‍ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയെന്ന സംശയത്തിൽ പോലീസ്. ജാതി അധിക്ഷേപം കൂടാതെ ഓൺലൈൻ വയ്പ് സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകൾ പോലീസ് കണ്ടെത്തിയിരിക്കുകയാണ്.
എന്നാൽ ഈ കണ്ടെത്തൽ അന്വേഷണം അട്ടിമറിക്കാനാണെന്നാണ് നിതിന്റെ കുടുംബം പറയുന്നത്. പോലീസ് കണ്ടെത്തിയ ചാറ്റിൽ അടിയന്തിരമായി 8000 രൂപയോളം അടയ്ക്കണമെന്നാണ് ഓൺലൈൻ വായ്പാ സംഘം നിതിന്‍ സന്ദേശം അയച്ചത്. ഇതിന് മറുപടിയായി നിതിൻ അയച്ച ചാറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ വായ്പാസംഘം നിതിന്റെ അധ്യാപികയ്ക്കും ഭീഷണി സന്ദേശം അയച്ചതായാണ് റിപ്പോർട്ട്. ഇതിനെ തടുർന്ന് അദ്ധ്യാപിക പ്രിസിപ്പലിന് പരാതിയും നൽകിയിരുന്നു. നിധിൻ മരിച്ച ദിവസം പ്രിൻസിപ്പൽ നിതിനെ റൂമിലേക്ക് വിളിക്കുകയും വിവരം ചോദിക്കുകയും ചെയ്തു.
എന്നാൽ ൽ ആപ്പിൽ നിന്നും പണം എടുത്തത് വീട്ടിൽ അറിഞ്ഞിട്ടാണെന്നും അമ്മയുടെ ചികിത്സയ്ക്കായിട്ടാണ് പണം എടുത്തതെന്നും നിതിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ലോൺ ആപ് ഭീഷണിയെപ്പറ്റി കോളേജിൽ നിന്നും കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.