)
തിരുവനന്തപുരം: കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രതിയെ മാനവീയം വീഥിയിൽ വെച്ചാണ് പിടികൂടിയത്.
കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടെ അമൽ സുരേഷ് എന്ന യുവാവിനെയാണ് മാനവീയം വീഥിയിൽ വച്ച് പിടികൂടിയത്. ഈ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിൽ പരാതി പറയാനായി എത്തിയിരുന്നു. അവിടെ നിന്നും ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അമൽ സുരേഷ് കമ്മീഷണർ ഓഫീസിൽ എത്തിയത് അച്ഛനെതിരെ പരാതി നൽകാനാണ്. ശേഷം ഇയാൾ ഇവിടെ നിന്നും കടന്നത് പോലീസുകാരന്റെ ബൈക്കുമായിട്ടാണ്. ഈ ബൈക്കുമായി അമൽ കറങ്ങി നടക്കവെയാണ് പിടിവീഴുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.