തിരുവനന്തപുരം: വർക്കലയിൽ പാമ്പ് കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥ്- അഥിദി സത്യൻ ദമ്പതികളുടെ ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വീടിന് മുന്നിൽവെച്ച് തന്നെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.45നായിരുന്നു സംഭവം.
വീടിന്റെ പടിയിൽ കിടന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയും തുടര്‍ന്ന് പാമ്പ് കടിക്കുകയുമായിരുന്നു. പിന്നാലെ പാമ്പ് കടിച്ച വിവരം കുട്ടി വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









