Kerala Local Body Election 2025: വഞ്ചിയൂരിൽ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, ആരോപണം നിഷേധിച്ച് സിപിഎം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിലാണ് ഇന്ന് ജനം വിധിയെഴുതുന്നത്.  

Written by - Karthika V | Last Updated : Dec 9, 2025, 03:50 PM IST
  • ബൂത്ത് ഒന്നിൽ ട്രാൻസ് വിഭാ​ഗത്തെ കൊണ്ട് സിപിഎം കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം.
  • റീപോളിം​ഗ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി.
Kerala Local Body Election 2025: വഞ്ചിയൂരിൽ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, ആരോപണം നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഎം - ബിജെപി സംഘർഷം. സിപിഎം കള്ളവോട്ട് ചെയ്തുവെന്നാണ് ബിജെപിയുടെ ആരോപണം. ബൂത്ത് ഒന്നിൽ ട്രാൻസ് വിഭാ​ഗത്തെ കൊണ്ട് സിപിഎം കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. റീപോളിം​ഗ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. എന്നാൽ ആരോപണം സിപിഎം നിഷേധിച്ചു. ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ ബിജെപി അപമാനിച്ചെന്ന് സിപിഎമ്മും ആരോപിച്ചു.

Add Zee News as a Preferred Source

ഏഴ് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 59.70 ശതമാനം പോളിം​ഗ് ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News