തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം. ആന തുമ്പിക്കൈ കൊണ്ട് അടിച്ചതിനെ തുടർന്നാണ് ബാലരാമപുരം സ്വദേശി വിഷ്ണു മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
കാൽ അസുഖം മൂലം വിശ്രമത്തിലായിരുന്ന മനു എന്ന ആനയുടെ പാപ്പാനാണ് വിഷ്ണു. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കുളിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വെള്ളത്തിനടിയിലേക്ക് താഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാന്മാർ ബഹളം വച്ചെങ്കിലും ആന ഉടൻ പിന്മാറിയില്ല. തുടർന്ന് കൂടുതൽ പാപ്പാന്മാർ സ്ഥലത്തെത്തി ആനയെ മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിനടിയിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ വിഷ്ണുവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









