Thiruvananthapuram News: തിരുവനന്തപുരത്ത് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കാട്ടാക്കടയിൽ ഡിസംബർ 6ന് ആണ് സംഭവം. തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരിക്കെയാണ് സത്യരാജ് മരിച്ചത്.  

Written by - Karthika V | Last Updated : Dec 10, 2025, 07:48 PM IST
  • സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ആര്യങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
  • കാട്ടാക്കട ആര്യങ്കോട് ചെമ്പൂരിൽ സത്യരാജ് (61) ആണ് മരിച്ചത്.
Thiruvananthapuram News: തിരുവനന്തപുരത്ത് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

തിരുവനന്തപുരം: കാട്ടാക്കടയിൽ കുടുംബ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ആര്യങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കാട്ടാക്കട ആര്യങ്കോട് ചെമ്പൂരിൽ സത്യരാജ് (61) ആണ് മരിച്ചത്. ഡിസംബർ 6ന് രാത്രി 8:30ന് ആയിരുന്നു സംഭവം.

Add Zee News as a Preferred Source

സത്യരാജിന്റെ വീടിനു സമീപത്ത് താമസിക്കുന്ന‌ സഹോദരൻ മനോഹരന്റെ വീട്ടിൽ നടന്ന പ്രശ്നത്തിനിടെ അവിടേക്ക് ചെന്നപ്പോഴാണ് സത്യരാജിന് തലയ്ക്ക് അടിയേൽക്കുന്നത്. മനോഹരന്റെ ഭാര്യയുടെ ബന്ധുക്കളാണ് അക്രമം നടത്തിയത്. 

Also Read: Malayatoor Chithra Priya Murder Case: ചിത്രപ്രിയ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം

തലയ്ക്ക് അടിയേറ്റ് ഗുരുതരമായ പരിക്കേറ്റ സത്യരാജിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നൽകി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News