)
തിരുവനന്തപുരം: കാട്ടാക്കട ചൂണ്ടുപലകയ്ക്ക് സമീപം ലോറിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് സ്കൂൾ ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റത് വിശ്വദീപ്തി സ്കൂളിലെ ജീവനക്കാരായ കുമാരി, ചെറുപുഷ്പം എന്നിവർക്കാണ്. അപകടം നടന്നത് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു. മറ്റൊരു ലോറി ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ പിൻഭാഗം ഓട്ടോയിൽ തട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്കൂൾ ജീവനക്കാരുടെ ദേഹത്തേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന നാല് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് പാപ്പിനിശ്ശേരി സ്വദേശിയായ പ്രശാന്ത് ആണ്.
പ്രശാന്തിനെ വീട്ടിൽ കയറി ആക്രമിച്ചത് സുഹൃത്തായ പാപ്പിനിശ്ശേരി സ്വദേശിയായ ഷഫീഖ് ഹംസയാണ്. സംഭവം നടന്നത് ഏപ്രിൽ 18 രാവിലെയായിരുന്നു. പ്രതിയായ ഷഫീഖ് പ്രശാന്തിന്റെ വീട്ടിൽ നിന്നും ചുറ്റികയെടുത്താണ് ആക്രമിച്ചത്.
ഷഫീഖ് പ്രശാന്തിന്റെ വീട്ടിൽ കുടിവെള്ളം ആവശ്യപ്പെട്ടാണ് എത്തിയത് തുടർന്ന് ഷഫീഖിന് നൽകാൻ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ പുറകിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രശാന്തിനെ ആക്രമിച്ച ശേഷം ഒരു രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Lin
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
.