Kerala Kalolsavam 2026: 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Written by - Ajitha Kumari | Last Updated : Jan 14, 2026, 11:00 AM IST
  • 64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
  • തേക്കിൻകാട് മൈതാനത്തെ പ്രദർശന ഗ്രൗണ്ടാണ് പ്രധാന വേദി
Kerala Kalolsavam 2026: 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും. രാവിലെ 10 മണിക്ക് പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 

Add Zee News as a Preferred Source

Also Read: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തും

രാവിലെ 9 നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തി. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും.

അഞ്ചു ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും ഉണ്ടാകും. 64–ാം കലോത്സവത്തിനെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

Also Read: ഇടവ രാശിക്കാർക്ക് സന്തോഷകരമായ ദിനം; ധനു രാശിക്കാർക്ക് സമിശ്ര ദിനം

ഇന്ന് മുതൽ 18 വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. 25 വേദികളിലായിട്ടായിരിക്കും മത്സരം നടക്കുക. പൂക്കളുടെ പേരിട്ട വേദികളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. മറ്റെല്ലാ പൂക്കളുടെയും പേര് നൽകിയപ്പോള്‍ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വേദി 15 ന് താമര എന്ന പേരിടുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News