)
തൃശൂർ: ചേലക്കരയിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസും ഷൊർണൂർ ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിമുട്ടിയത്.
അപകടം നടന്നത് ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു. ബസ് ഡ്രൈവർമാർക്കും സാരമായ പരിക്കുണ്ട്. കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്. നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചേലക്കര ഗവ. താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ്, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നെല്ലാപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
പാല നെല്ലാപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം നടന്നതായി റിപ്പോർട്ട്. മറിഞ്ഞത് തിരുവനന്തപുരം തോന്നയ്ക്കൽ എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ്.
ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ അർധരാത്രി 12:45 ഓടെയായിരുന്നു അപകടം നടന്നത്. ബസിൽ 46 വിദ്യാർത്ഥികളും ആറ് അധ്യാപകരും ഉണ്ടായിരുന്നു. ഇതിൽ 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് പേരുടെ പരിക്ക് ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പാലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവർ കൊടൈക്കനാൽ സന്ദർശിച്ച് തിരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. മൂന്ന് ബസുകൾ ഉണ്ടായിരുന്നതിൽ ഒരു ബസാണ് മറിഞ്ഞത്. ഇറക്കം ഇറങ്ങി വരവെ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.