Peechi Wild Elephant Attack: പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; വനംവകുപ്പിന് നേരെ നാട്ടുകാരുടെ പ്രതിഷേധം

ആടിനെ മേയ്ക്കാൻ പോയപ്പാഴാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം.  

Written by - Karthika V | Last Updated : Feb 4, 2026, 06:59 AM IST
  • സംഭവത്തെത്തുടർന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയുണ്ടായി.
  • ഷിജുവിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാട്ടുകാർ വനംവകുപ്പിന്റെ വാഹനം തടയുകയും. പ്രതിഷേധിക്കുകയും ചെയ്തു
Peechi Wild Elephant Attack: പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; വനംവകുപ്പിന് നേരെ നാട്ടുകാരുടെ പ്രതിഷേധം

തൃശൂർ: പീച്ചി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാട്ടുംപാറ സ്വദേശി ഷിജു (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വനത്തിനുള്ളിൽ ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആനയുടെ ആക്രമണത്തിൽ ഷിജു കൊല്ലപ്പെട്ടത്. സംഭവ സമയം ഷിജുവിനൊപ്പം നാല് പേര് കൂടിയുണ്ടായിരുന്നു. എന്നാൽ ആനയെ കണ്ടതും എല്ലാവരും പല ദിശയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പക്ഷേ ഷിജുവിനെ ആന ആക്രമിക്കുകയായിരുന്നു. 

Add Zee News as a Preferred Source

സംഭവത്തെത്തുടർന്ന് സ്ഥലത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയുണ്ടായി. ഷിജുവിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാട്ടുകാർ വനംവകുപ്പിന്റെ വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News