സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ മച്ചിലകത്ത് അബ്ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ. നിലവിൽ റിയാദിലെ ജയിലിലാണ് കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുൾ റഹീം. പൊതുഅവകാശ പ്രകാരമാണ് അബ്ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. എന്നാൽ കേസിൽ അബ്ദുൾ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. ഇതനുസരിച്ച് 2026 ഡിസംബറിൽ 20 വർഷം പൂർത്തിയാകും. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് നടന്ന സിറ്റിങ്ങിലാണ് ഉത്തരവ്.
ഇത് പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8 സിറ്റിങ് ആരംഭിച്ചെങ്കിലും പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.