സിനിമ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ചില നടന്മാരെ അറിയാമെന്നും, എന്നാൽ ഇവരുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും തസ്ലിമ പറഞ്ഞു.
തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നുമാണ് തസ്ലിമയുടെ ഭർത്താവ് സുൽത്താനെ അന്വേഷണ സംഘം പിടികൂടിയത്.
കേസിൽ പ്രതി ചേർത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.