PC George: താൻ നടത്തി എന്ന് പറയുന്ന ഗൂഢാലോചനയും, മുഖ്യമന്ത്രി നടത്തിയ സ്വർണ്ണ കള്ളക്കടത്തും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണെന്നും പിസി ജോർജ് പറഞ്ഞു.
KT Jaleel Gold Smuggling Case : ജലീൽ എന്തൊക്കെ കുറ്റകൃത്യങ്ങൾ ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടുമെന്ന്. ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണെന്ന് സ്വപ്ന പറഞ്ഞു.
164 സ്റ്റേറ്റ് മെന്റ് പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്ന കുറ്റസമ്മത മൊഴി നൽകിയിട്ടും കളങ്കമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമ നടപടിക്ക് മുതിരാത്തത്.
മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള വിജിലെൻ സ് ഡയറക്ടർ രണ്ട് ദിവസം കൊണ്ട് 36 തവണയാണ് ഇടനിലക്കാരനെ ഫോണിൽ വിളിച്ചത്. ഇത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണം. ആരോപണ വിധേയയായ സ്ത്രീ പുറത്തുവിട്ട കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ഏറെ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
Pinarayi Vijayan Security കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിന് ഉണ്ട്.
ഷാജ് കിരണിനെ 33 തവണ ഇന്റലിജൻസ് മേധാവി വിളിച്ചത് വീട്ടുകാര്യങ്ങൾ പറയാനല്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഷാജ് കിരണിനെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു പോലീസ്. അകത്ത് പോകുമെന്ന ഭയം മൂലം മുഖ്യമന്ത്രി മാനസിക വിഭ്രാന്തിയിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. വിജിലൻസിൻ്റെ മാനുവലിൽ പോലും ഇല്ലാത്ത അധികാരം വിജിലൻസ് ഉപയോഗിക്കുന്നു. ഇതൊന്നും കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ്. ചുറ്റും പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനകത്തിരിപ്പാണ്. മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും ഭയമാണ്.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ഓഡിയോ ആണ് സ്വപ്ന പുറത്തുവിട്ടത്. മാനസിക പീഡനം പരിധി വിട്ടത് കൊണ്ടാണ് തെളിവ് പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു.
ബാക്കി എല്ലാം വിശദമായി നാളെ റെക്കാർഡിലൂടെ പൊട്ടിക്കുമെന്നും സ്വപ്ന കൂട്ടി ചേർത്തു. പാലക്കാട് എച്ച്ആർഡിഎസ് ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. നിർണായക വെളിപ്പെടുത്തലുമായാണ് സ്വപ്ന സുരേഷ് ഇന്ന് മാധ്യമങ്ങളെ കണ്ടത്.
ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് ഉപദേശകർ പറഞ്ഞുകൊടുക്കണം. ഒരു ഓട്ട മുക്കാലിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയിൽ മുഖ്യമന്ത്രി എത്തി.മകൾ വീണ വിജയന് എത്ര ആസ്തി ഉണ്ടെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.