വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. വിജയ് തമിഴ്നാട് സിഎം ആയതിനുശേഷം ചിത്രം വേഘം റിലീസാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കോടതി വിധി വന്ന ശേഷം മാത്രമെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് തീരുമാനമാകുകയുള്ളൂ
വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. 2026 ജനുവരി 9നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനായകൻ. അതിനാൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ.
വിജയ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.