ഏകദേശം ₹ 5,000 കോടി ചെലവിൽ നിർമ്മിച്ച ബംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ 2 വര്‍ണ്ണനകള്‍ക്ക് അതീതമാണ്. അത്രയ്ക്കും മനോഹരമാണ് ഇതിന്റെ നിര്‍മ്മാണം. ബംഗളൂരുവിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായതിനാൽ 25 ലക്ഷവും 100 കൗണ്ടറുകളുമുള്ള പുതിയ ടെർമിനൽ ആവശ്യമായിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
രാജ്യത്തെ നടുക്കിയ മോര്‍ബി തൂക്കുപാല ദുരന്ത സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയ്ക്കൊപ്പം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് മോദി കൂടുതൽ ഊന്നൽ നൽകുന്നുവെന്നും പുടിൻ പറഞ്ഞു.റഷ്യൻ പ്രസിഡന്റ്, മോസ്കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം.
PM Modi Congratulates Rishi Sunak: ബ്രിട്ടൺ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിക്ക് മുന്നിലുള്ള ആദ്യ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബ്രിട്ടനെ കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കിയിരുന്നു
ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന് സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍... രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും.
Mulayam Singh Yadav Hewalth Condition: മുലായം സിങ്ങിൻ്റെ ആരോഗ്യനില അറിയാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേദാന്ത ആശുപത്രിയിലെത്തുകയും അവിടെ വെച്ച് അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിങിൻ്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചു.
രാജ്യത്തിന്റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ട്രെയിനിന്റെ മുന്‍വശം തകര്‍ന്നു.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി (Samajwadi Party - SP) സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുലായം സിംഗ് യാദവ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.
PM Modi To Launch 5G Today: ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഐഎംസിയെ അഭിസംബോധന ചെയ്യും. ഇതോടെ നാല് ദിവസത്തെ പരിപാടിക്ക് തുടക്കമിടും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വ്യാപനം മൂലം ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി പ്രമുഖ ചിന്തകര്‍, സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഒത്തുചേരും.
രാജ്യത്തിന്റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ, രാജ്യത്തിന്റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോല് എത്തി. വിമാനം ലാൻഡ് ചെയ്ത അവസരത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ടോക്കിയോയിലെത്തിയതായി ട്വീറ്റ് ചെയ്തിരുന്നു.
ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.